ദാവീദ് ദൈവത്തോട് ആരാഞ്ഞു: ഫിലിസ്ത്യര്‍ക്കെതിരേ ഞാന്‍ പോകണമോ? അവരെ എന്‍റെ കൈയില്‍ ഏല്‍പിച്ചുതരുമോ? കര്‍ത്താവ് അരുളിച്ചെയ്തു: പോവുക, ഞാന്‍ അവരെ നിന്‍റെ കൈയില്‍ ഏല്‍പിക്കും.
1 ദിനവൃത്താന്തം 14:10
ബാക്പെരാസിമില്‍വച്ചു ദാവീദ് അവരെ തോല്‍പിച്ചു. അവന്‍ പറഞ്ഞു: വെള്ളപ്പാച്ചിലില്‍ ചിറയെന്നപോലെ ശത്രുനിരയെ ഭേദിക്കാന്‍ ദൈവം എനിക്ക് ഇടയാക്കി. അതിനാല്‍, ആ സ്ഥലത്തിനു ബാല്‍പെരാസിം എന്നു പേരുണ്ടായി.
1 ദിനവൃത്താന്തം 14:11
അവര്‍ തങ്ങളുടെ ദേവന്‍മാരെ അവിടെ ഉപേക്ഷിച്ചുപോയി. ദാവീദിന്‍റെ കല്‍പനയനുസരിച്ച് അവയെ ചുട്ടുകളഞ്ഞു.
1 ദിനവൃത്താന്തം 14:12