ശിമയോന്‍ ബേത്സൂറിനു മുന്‍പില്‍ പാളയമടിക്കുകയും അനേകദിവസം അതിനെതിരേ പടപൊരുതുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.
1 മക്കബായര്‍ 11:65
തന്നെ അധികാരത്തില്‍നിന്നു തുരത്താനുദ്ദേശിച്ചുകൊണ്ട് വലിയൊരു സൈന്യവുമായി ദമെത്രിയൂസിന്‍റെ സേനകള്‍ ഗലീലിയിലെ കാദെഷില്‍ എത്തിയിട്ടുണ്ടെന്നു ജോനാഥാന്‍ കേട്ടു.
1 മക്കബായര്‍ 11:63
സഹോദരനായ ശിമയോനെ നാട്ടില്‍ത്തന്നെ നിര്‍ത്തിയിട്ട്, അവരെ നേരിടുന്നതിനായി അവന്‍ പുറപ്പെട്ടു.
1 മക്കബായര്‍ 11:64
അവര്‍ അപ്പോള്‍ സമാധാനയുടമ്പടികള്‍ക്കായി അപേക്ഷിക്കുകയും അവന്‍ അതിനു സമ്മതിക്കുകയും ചെയ്തു. അവന്‍ അവിടെനിന്ന് അവരെ പുറത്താക്കി, നഗരം കൈവശപ്പെടുത്തുകയും, ഒരു കാവല്‍ സൈന്യത്തെ അവിടെ ഏര്‍പ്പെടുത്തുകയും ചെയ്തു.
1 മക്കബായര്‍ 11:66
ഗനസരെത്ത്തടാകത്തിനരികെ ജോനാഥാനും സേനയും പാളയമടിച്ചു. അതിരാവിലെ തന്നെ അവര്‍ ഹാസോര്‍സമത ലത്തിലേക്കു തിരിച്ചു.
1 മക്കബായര്‍ 11:67