സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീതിയില്‍ ഞാന്‍ ഒരുവനെ ഉയര്‍ത്തി. ഞാന്‍ അവന്‍റെ പാത നേരെയാക്കും. പ്രതിഫലത്തിനോ സമ്മാനത്തിനോ വേണ്ടിയല്ലാതെ അവന്‍ എന്‍റെ നഗരം പണിയുകയും എന്‍റെ വിപ്രവാസികളെ സ്വതന്ത്രരാക്കുകയും ചെയ്യും.
ഏശയ്യാ 45:13
ഇസ്രായേലിന്‍റെ പരിശുദ്ധനും സ്രഷ്ടാവുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; എന്‍റെ മക്കളെപ്പറ്റിയോ എന്‍റെ സൃഷ്ടികളെപ്പറ്റിയോ എന്നെ ചോദ്യം ചെയ്യാമോ?
ഏശയ്യാ 45:11
ഞാന്‍ ഭൂമി ഉണ്ടാക്കി, അതില്‍ മനുഷ്യനെ സൃഷ്ടിച്ചു. എന്‍റെ കരങ്ങളാണ് ആകാശത്തെ വിരിച്ചത്. ഞാന്‍ തന്നെയാണ് ആകാശസൈന്യങ്ങളോട് ആജ്ഞാപിച്ചതും.
ഏശയ്യാ 45:12