യോനാദാബ് ഉപദേശിച്ചു: രോഗം നടിച്ചു കിടക്കുക. നിന്‍റെ പിതാവ് നിന്നെ കാണാന്‍വരുമ്പോള്‍, എന്‍റെ സഹോദരി താമാര്‍ വന്ന് എനിക്കു ഭക്ഷണം തരട്ടെ. അവളുടെ കൈയില്‍നിന്നു ഞാന്‍ വാങ്ങി ഭക്ഷിക്കേണ്ടതിന് ഞാന്‍ കാണ്‍കെ അവള്‍ തന്നെ...
2 സാമുവല്‍ 13:5
അമ്നോന് യോനാദാബ് എന്നൊരു സ്നേഹിതന്‍ ഉണ്ടായിരുന്നു. ദാവീദിന്‍റെ സഹോദരന്‍ ഷിമെയായുടെ മകനായ അവന്‍ വലിയ സൂത്രശാലിയായിരുന്നു.
2 സാമുവല്‍ 13:3
അവന്‍ അമ്നോനോടു ചോദിച്ചു: അല്ലയോ രാജകുമാരാ, നീ ഓരോ ദിവസവും ദുഃഖാര്‍ത്തനായി കാണപ്പെടുന്നതെന്ത്? എന്‍റെ സഹോദരന്‍ അബ്സലോമിന്‍റെ സഹോദരി താമാറിനെ ഞാന്‍ സ്നേഹിക്കുന്നു. അമ്നോന്‍മറുപടി പറഞ്ഞു.
2 സാമുവല്‍ 13:4