ഞാന്‍ കിണറ്റുകരയില്‍ വന്നപ്പോള്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: എന്‍റെ യജമാനനായ അബ്രാഹത്തിന്‍റെ ദൈവമായ കര്‍ത്താവേ, ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന കാര്യം അങ്ങ് ഇപ്പോള്‍ ശുഭ മാക്കണമേ.
ഉല്‍പത്തി 24:42
എന്‍റെ ചാര്‍ച്ചക്കാരുടെയടുത്തു ചെല്ലുമ്പോള്‍ പ്രതിജ്ഞയില്‍നിന്ന് നീ വിമുക്തനാകും. അവര്‍ പെണ്‍കുട്ടിയെ നിനക്ക് വിട്ടുതന്നില്ലെങ്കിലും പ്രതിജ്ഞയില്‍നിന്ന് നീ വിമുക്തനായിരിക്കും.
ഉല്‍പത്തി 24:41
അവന്‍ എന്നോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന കര്‍ത്താവു തന്‍റെ ദൂതനെ നിന്‍റെ മുന്‍പേ അയച്ച് നിന്‍റെ വഴി ശുഭമാക്കും. എന്‍റെ പിതാവിന്‍റെ വീട്ടില്‍നിന്ന്, എന്‍റെ ചാര്‍ച്ചക്കാരില്‍നിന്ന്, നീ എന്‍റെ മകന് ഒരു വധുവിനെ തിരഞ്ഞെടുക്കും.
ഉല്‍പത്തി 24:40
ഞാന്‍ ചോദിച്ചു: ഒരുവേള ആ പെണ്‍കുട്ടി എന്‍റെ കൂടെ വന്നില്ലെങ്കിലോ?
ഉല്‍പത്തി 24:39
മറിച്ച്, നീ എന്‍റെ പിതാവിന്‍റെ നാട്ടില്‍ എന്‍റെ ചാര്‍ച്ചക്കാരുടെയടുത്തു പോയി, എന്‍റെ മകന് ഒരു ഭാര്യയെ കണ്ടുപിടിക്കണം.
ഉല്‍പത്തി 24:38