അവന്‍ പറഞ്ഞു: നീ കടന്നുപോകാന്‍ പാടില്ല. ശക്തമായ സൈന്യവുമായി ഏദോം ഇസ്രായേലിനെതിരേ പുറപ്പെട്ടു.
സംഖ്യ 20:20
അഹറോന്‍ തന്‍റെ പിതാക്കന്‍മാരോടു ചേരും. മെരീബാ ജലാശയത്തിങ്കല്‍വച്ചു നിങ്ങള്‍ എന്‍റെ കല്‍പനയെ ധിക്കരിച്ചതുകൊണ്ട്, ഇസ്രായേല്‍ ജനത്തിനു ഞാന്‍ നല്‍കുന്ന ദേശത്ത് അവന്‍ പ്രവേശിക്കുകയില്ല.
സംഖ്യ 20:24
ഏദോം രാജ്യാതിര്‍ത്തിയിലുള്ള ഹോര്‍മലയില്‍വച്ചു കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു :
സംഖ്യ 20:23
തന്‍റെ അതിര്‍ത്തിയിലൂടെ ഇസ്രായേല്‍ കടന്നുപോകുന്നത് ഏദോം തടഞ്ഞു. അതിനാല്‍, ഇസ്രായേല്‍ അവിടെനിന്നു തിരിച്ചുപോയി.
സംഖ്യ 20:21
ഇസ്രായേല്യര്‍ കാദെഷില്‍നിന്നു പുറപ്പെട്ടു ഹോര്‍മലയിലെത്തി.
സംഖ്യ 20:22