ഹെസക്കിയാ രാജാവിന്‍റെ സേവകന്‍മാര്‍ ഏശയ്യായുടെ അടുത്തുവന്നു.
2 രാജാക്കന്‍മാര്‍ 19:5
അവന്‍ അവരോടു പറഞ്ഞു: നിങ്ങളുടെയജമാനനോടു പറയുവിന്‍, കര്‍ത്താവ് അരുളിച്ചെയ്യുന്നു; അസ്സീറിയാരാജാവിന്‍റെ സേവകന്‍മാര്‍ എന്നെ അധിക്ഷേപിച്ചവാക്കുകള്‍ കേട്ട് നീ ഭയപ്പെടേണ്ടാ.
2 രാജാക്കന്‍മാര്‍ 19:6
ഞാന്‍ അവനില്‍ ഒരു ആത്മാവിനെ നിവേശിപ്പിക്കും. കിംവദന്തികള്‍ കേട്ട് അവന്‍ സ്വദേശത്തേക്കു മടങ്ങും. അവിടെവച്ചു വാളിനിരയാകാന്‍ ഞാന്‍ അവന് ഇടവരുത്തും.
2 രാജാക്കന്‍മാര്‍ 19:7
അസ്സീറിയാരാജാവ് ലാഖീഷ് വിട്ടു എന്നു റബ്ഷക്കെ കേട്ടു. അവന്‍ മടങ്ങിച്ചെന്നപ്പോള്‍, രാജാവ് ലിബ്നായോടുയുദ്ധം ചെയ്യുകയായിരുന്നു.
2 രാജാക്കന്‍മാര്‍ 19:8
എത്യോപ്യ രാജാവായ തിര്‍ഹാക്കാ തനിക്കെതിരേ വരുന്നു എന്നു കേട്ടപ്പോള്‍ രാജാവ് ദൂതന്‍മാരെ അയച്ച് യൂദാരാജാവായ ഹെസക്കിയായോട് ഇങ്ങനെ പറയണമെന്നു കല്‍പിച്ചു:
2 രാജാക്കന്‍മാര്‍ 19:9