അവര്‍ നഗരത്തിലെത്തിയപ്പോള്‍ നെത്താനിയായുടെ മകന്‍ ഇസ്മായേലും കൂടെ ഉണ്ടായിരുന്നവരുംചേര്‍ന്ന് അവരെ വധിച്ച് ഒരു കിണറ്റില്‍ എറിഞ്ഞുകളഞ്ഞു.
ജറെമിയാ 41:7
നെത്താനിയായുടെ പുത്രന്‍ ഇസ്മായേല്‍ മിസ്പായില്‍നിന്ന് അവരെ എതിരേല്‍ക്കാന്‍ വിലപിച്ചുകൊണ്ടുവന്നു. അവരെ കണ്ടപ്പോള്‍ അഹിക്കാമിന്‍റെ പുത്രനായ ഗദാലിയായുടെ അടുത്തേക്കു വരുവിന്‍ എന്നു പറഞ്ഞു.
ജറെമിയാ 41:6
ഷെക്കെം, ഷീലോ, സമരിയാ എന്നിവിടങ്ങളില്‍നിന്ന് എണ്‍പതു പുരുഷന്‍മാര്‍ മുഖം ക്ഷൗരം ചെയ്തും വസ്ത്രങ്ങള്‍ കീറിയും ശരീരത്തില്‍ മുറിവേല്‍പിച്ചും കര്‍ത്താവിന്‍റെ ആലയത്തില്‍ കാഴ്ചകളും ധൂപവും സമര്‍പ്പിക്കാന്‍ വന്നു.
ജറെമിയാ 41:5