അവന്‍ പറഞ്ഞു: അവന്‍ പാപിയാണോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍, ഒരു കാര്യം എനിക്കറിയാം. ഞാന്‍ അന്ധനായിരുന്നു; ഇപ്പോള്‍ ഞാന്‍ കാണുന്നു.
യോഹന്നാന്‍ 9:25
അതുകൊണ്ടാണ്, അവന്‍റെ മാതാപിതാക്കന്‍മാര്‍ അവനു പ്രായമായല്ലോ; അവനോടുതന്നെ ചോദിക്കുവിന്‍ എന്നു പറഞ്ഞത്.
യോഹന്നാന്‍ 9:23
അന്ധനായിരുന്ന അവനെ യഹൂദര്‍ വീണ്ടും വിളിച്ച് അവനോട് പറഞ്ഞു: ദൈവത്തെ മഹത്വപ്പെടുത്തുക. ആ മനുഷ്യന്‍ പാപിയാണെന്നു ഞങ്ങള്‍ക്കറിയാം.
യോഹന്നാന്‍ 9:24