അതു ബേത്ഹോഗ്ലായിലൂടെ പോയി ബേത് അരാബായുടെ വടക്കുകൂടെ കടന്നു റൂബന്‍റെ മകന്‍ ബോഹാന്‍റെ ശിലവരെ പോകുന്നു.
ജോഷ്വ 15:6
ജോര്‍ദാന്‍ നദീമുഖം വരെയുള്ള ഉപ്പു കടലായിരിക്കും നിങ്ങളുടെ കിഴക്കേ അതിര്‍ത്തി. വടക്കേ അതിര്‍ത്തി ജോര്‍ദാന്‍ നദീമുഖത്തുള്ള ഉള്‍ക്കടലില്‍ നിന്നാരംഭിക്കുന്നു.
ജോഷ്വ 15:5
അവിടെനിന്ന് അസ്മോണ്‍ കടന്ന് ഈജിപ്തു തോടുവരെ ചെന്ന് കടലില്‍ അവസാനിക്കുന്നു. ഇതായിരിക്കും നിങ്ങളുടെ തെക്കേ അതിര്‍ത്തി.
ജോഷ്വ 15:4
അത് അക്രാബിമിന്‍റെ കയറ്റത്തിലൂടെ തെക്കോട്ടു ചെന്ന് സിനിലേക്കു കടന്ന്, കാദെഷ്ബര്‍ണയായുടെ തെക്കുഭാഗത്തുകൂടി ഹെസ്റോണിലൂടെ അദാറില്‍ എത്തി, കര്‍ക്കായിലേക്കു തിരിയുന്നു.
ജോഷ്വ 15:3
അവരുടെ തെക്കേ അതിര്‍ത്തി ഉപ്പു കടലിന്‍റെ തെക്കോട്ടു നീണ്ടുകിടക്കുന്ന ഉള്‍ക്കടലില്‍ ആരംഭിക്കുന്നു.
ജോഷ്വ 15:2