ആരെങ്കിലും തന്‍റെ വസ്ത്രത്തിന്‍റെ അറ്റത്തു വിശുദ്ധ മാംസം പൊതിയുകയും, ആ വസ്ത്രാഞ്ചലംകൊണ്ട് അപ്പമോ, പായസമോ, വീഞ്ഞോ, എണ്ണയോ മറ്റേതെങ്കിലും ഭക്ഷ്യസാധനമോ സ്പര്‍ശിക്കുകയും ചെയ്താല്‍ അവ വിശുദ്ധമാകുമോ? ഇല്ല പുരോഹിതന്‍മാര്‍ പറഞ്ഞു.
ഹഗ്ഗായി 2:12
ഹഗ്ഗായി ചോദിച്ചു: ശവശരീരത്തില്‍ സ്പര്‍ശിച്ച് അശുദ്ധനായ ഒരുവന്‍ ഇതില്‍ ഏതെങ്കിലും ഒന്നിനെ സ്പര്‍ശിച്ചാല്‍ അത് അശുദ്ധമാകുമോ?
ഹഗ്ഗായി 2:13
അശുദ്ധമാകും അവര്‍ പറഞ്ഞു. അപ്പോള്‍ ഹഗ്ഗായി പറഞ്ഞു: ഈ ജനവും രാജ്യവും എന്‍റെ മുന്‍പില്‍ അങ്ങനെതന്നെയാണ് കര്‍ത്താവ് അരുളിച്ചെയ്യുന്നു. അപ്രകാരം തന്നെ അവരുടെ പ്രവൃത്തികളും അവര്‍ അര്‍പ്പിക്കുന്ന കാഴ്ചകളും അശുദ്ധമാണ്.
ഹഗ്ഗായി 2:14