ഷെക്കെമിന്‍റെ പിതാവായ ഹാമോര്‍ യാക്കോബിനോടു സംസാരിക്കാനായി വന്നു.
ഉല്‍പത്തി 34:6
തന്‍റെ മകളായ ദീനയെ ഷെക്കെം മാനഭംഗപ്പെടുത്തിയെന്ന വിവരം യാക്കോബ് അറിഞ്ഞു. പുത്രന്‍മാരെല്ലാവരും വയലില്‍ കാലികളുടെകൂടെ ആയിരുന്നതുകൊണ്ട് അവര്‍ തിരിച്ചെത്തുംവരെ അവന്‍ ക്ഷമിച്ചിരുന്നു.
ഉല്‍പത്തി 34:5
വിവരമറിഞ്ഞ് യാക്കോബിന്‍റെ പുത്രന്‍മാര്‍ വയലില്‍നിന്നു തിരിച്ചെത്തി. അവര്‍ക്കു രോഷവും അമര്‍ഷ വുമുണ്ടായി. കാരണം, യാക്കോബിന്‍റെ മകളെ ബലാത്സംഗം ചെയ്തതു വഴി, ഷെക്കെം ഇസ്രായേലിനു നിഷിദ്ധമായ മ്ലേച്ഛ തയാണു പ്രവര്‍ത്തിച്ചത്.
ഉല്‍പത്തി 34:7