ദൈവഭക്തി നിര്‍മലമാണ്; അത് എന്നേക്കും നിലനില്‍ക്കുന്നു;
കര്‍ത്താവിന്‍റെ വിധികള്‍ സത്യമാണ്;
അവ തികച്ചും നീതിപൂര്‍ണമാണ്.
സങ്കീര്‍ത്തനങ്ങള്‍ 19:9
കര്‍ത്താവിന്‍റെ നിയമം അവികലമാണ്;
അത് ആത്മാവിനു പുതുജീവന്‍ പകരുന്നു.
സങ്കീര്‍ത്തനങ്ങള്‍ 19:7
കര്‍ത്താവിന്‍റെ സാക്ഷ്യം വിശ്വാസ്യമാണ്;
അതു വിനീതരെ വിജ്ഞാനികളാക്കുന്നു:
കര്‍ത്താവിന്‍റെ കല്‍പനകള്‍നീതിയുക്തമാണ്;
അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
കര്‍ത്താവിന്‍റെ പ്രമാണം വിശുദ്ധമാണ്;
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 19:8