അനന്തരം, യൂദാസും പടയാളികളും മടങ്ങിപ്പോന്നു.
1 മക്കബായര്‍ 4:16
യൂദാസ് ജനത്തോടു പറഞ്ഞു: നിങ്ങള്‍ കൊള്ള വസ്തുക്കളെ മോഹിക്കരുത്. നമുക്ക് ഇനിയുംയുദ്ധം ചെയ്യാനുണ്ട്.
1 മക്കബായര്‍ 4:17
ഗോര്‍ജിയാസും സൈന്യവും മലകളില്‍ അടുത്തുതന്നെയുണ്ട്. ഇപ്പോള്‍ ശത്രുക്കളെ ചെറുത്തുതോല്‍പിക്കുവിന്‍. പിന്നീടു കൊള്ളമുതല്‍യഥേഷ്ടം കൈക്കലാക്കാം.
1 മക്കബായര്‍ 4:18
യൂദാസ് ഇതു പറഞ്ഞുതീരുന്നതിനു മുന്‍പുതന്നെ മല കളില്‍നിന്ന് ഒരു പടനീക്കം കാണാറായി.
1 മക്കബായര്‍ 4:19
തങ്ങളുടെ സൈന്യത്തെ യഹൂദര്‍ തുരത്തിയെന്നും പാളയത്തിനു തീവച്ചുവെന്നും അവര്‍ മനസ്സിലാക്കി. ഉയര്‍ന്നുകൊണ്ടിരുന്ന പുക ഇതിനു തെളിവായിരുന്നു.
1 മക്കബായര്‍ 4:20