ആട്ടിന്‍കൂട്ടത്തില്‍നിന്നാണു സമാധാന ബലിക്കായി കര്‍ത്താവിനു കാഴ്ച കൊണ്ടുവരുന്നതെങ്കില്‍ അത് ഊനമറ്റ മുട്ടാടോ പെണ്ണാടോ ആയിരിക്കണം.
ലേവ്യര്‍ 3:6
അഹറോന്‍റെ പുത്രന്‍മാര്‍ അവ ബലിപീഠത്തില്‍ വിറകിനു മുകളില്‍വച്ച് അഗ്നിയില്‍ ദഹിപ്പിക്കണം. അത് ദഹന ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും.
ലേവ്യര്‍ 3:5
അതിന്‍റെ ഇരു വൃക്കകളും അവയോടൊപ്പം അരക്കെട്ടിലുള്ള മേദസ്സും കരളിനു മുകളിലുള്ള നെയ്വലയും എടുക്കണം.
ലേവ്യര്‍ 3:4
സമാധാന ബലിമൃഗത്തിന്‍റെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സ് കര്‍ത്താവിനു ദഹനബലിക്കായി എടുക്കണം.
ലേവ്യര്‍ 3:3
ആട്ടിന്‍കുട്ടിയെയാണ് ബലിവസ്തുവായി സമര്‍പ്പിക്കുന്നതെങ്കില്‍ അതിനെ കര്‍ത്താവിന്‍റെ മുമ്പില്‍കൊണ്ടുവരട്ടെ.
ലേവ്യര്‍ 3:7