എന്‍റെ ഹൃദയത്തില്‍ ദുഷ്ടതകുടിയിരുന്നെങ്കില്‍ കര്‍ത്താവുകേള്‍ക്കുമായിരുന്നില്ല.
സങ്കീര്‍ത്തനങ്ങള്‍ 66:18
എന്നാല്‍, ദൈവം കേട്ടിരിക്കുന്നു;
എന്‍റെ പ്രാര്‍ഥനയുടെ സ്വരംഅവിടുന്നു ശ്രദ്ധിച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 66:19
ദൈവം വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്‍റെ പ്രാര്‍ഥനതള്ളിക്കളഞ്ഞില്ല;
അവിടുത്തെ കാരുണ്യം എന്നില്‍നിന്ന്എടുത്തുകളഞ്ഞില്ല.
സങ്കീര്‍ത്തനങ്ങള്‍ 66:20
ദൈവം നമ്മോടു കൃപ കാണിക്കുകയുംനമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
അവിടുന്നു തന്‍റെ പ്രീതിനമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 67:1
അങ്ങയുടെ വഴി ഭൂമിയിലും
അങ്ങയുടെ രക്ഷാകര ശക്തിസകല ജനതകളുടെയിടയിലുംഅറിയപ്പെടേണ്ടതിനുതന്നെ.
സങ്കീര്‍ത്തനങ്ങള്‍ 67:2