ഈ വിശുദ്ധഖഡ്ഗം സ്വീകരിക്കുക, ദൈവത്തില്‍നിന്നുള്ള സമ്മാനമാണിത്, ഇതുകൊണ്ട് നീ എതിരാളികളെ നിഗ്രഹിക്കും.
2 മക്കബായര്‍ 15:16
ഇതായിരുന്നു ദര്‍ശനം: കുലീനനും ഗുണ വാനും വിനീതനും സൗമ്യനും ഉചിതഭാഷിയും ബാല്യം മുതലേ സത്കര്‍മനിരതനും മുന്‍പു പ്രധാനപുരോഹിതപദവി അലങ്കരിച്ചവനും ആയ ഓനിയാസ് കൈകള്‍ ഉയര്‍ത്തി യഹൂദജനതയ്ക്കുവേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു.
2 മക്കബായര്‍ 15:12
ജറെ മിയാ വലത്തുകരം നീട്ടി യൂദാസിന് ഒരു സുവര്‍ണഖഡ്ഗം നല്‍കികൊണ്ടു പറഞ്ഞു:
2 മക്കബായര്‍ 15:15
അപ്പോള്‍ ഓനിയാസ് പറഞ്ഞു: സഹോദരരെ സ്നേഹിക്കുകയും ജനത്തിനും നഗരത്തിനും വേണ്ടി ദീര്‍ഘമായി പ്രാര്‍ഥിക്കുകയും ചെയ്യുന്നവന്‍ ദൈവത്തിന്‍റെ പ്രവാചകനായ ജറെമിയാ ആണിത്.
2 മക്കബായര്‍ 15:14
അതേസമയം മറ്റൊരാള്‍, നരചൂടിയ, അന്തസ്സുറ്റ, പ്രൗഢിയും ആജ്ഞാ ശക്തിയും തികഞ്ഞഒരാള്‍ അവിടെ പ്രത്യക്ഷപ്പെട്ടു.
2 മക്കബായര്‍ 15:13