സോളമന്‍റെ സംഭരണനഗരങ്ങള്‍, രഥങ്ങള്‍ക്കുവേണ്ടിയുള്ള പട്ടണങ്ങള്‍, കുതിരക്കാര്‍ക്കുവേണ്ടിയുള്ള പട്ടണങ്ങള്‍ എന്നിവയും ജറുസലെമിലും ലബനോനിലും തന്‍റെ അധികാരത്തില്‍പ്പെട്ട മറ്റു പ്രദേശങ്ങളിലും താന്‍ പണിയാന്‍ ആഗ്രഹിച്ചവയും...
1 രാജാക്കന്‍മാര്‍ 9:19
സോളമന്‍ ചെയ്തുതീര്‍ത്ത ജോലികള്‍ക്ക് മേല്‍നോട്ടം വഹിച്ചത് അഞ്ഞൂറ്റിയന്‍പതുമേലാളന്‍മാരാണ്.
1 രാജാക്കന്‍മാര്‍ 9:23
ഇസ്രായേലില്‍ നിന്ന് ആരെയും സോളമന്‍ ദാസ്യവേലയ്ക്കു നിയോഗിച്ചില്ല. അവര്‍ അവന്‍റെ യോദ്ധാക്കളും അംഗരക്ഷകരും സേനാനായകന്‍മാരും ഉപസേനാനായകന്‍മാ രും അശ്വരഥസൈന്യങ്ങളുടെ അധിപന്‍മാരും ആയിരുന്നു.
1 രാജാക്കന്‍മാര്‍ 9:22
അവര്‍ ഇന്നും അങ്ങനെ തുടരുന്നു. ഇസ്രായേല്‍ജനത്തിന് ഉന്‍മൂലനംചെയ്യാന്‍ സാധിക്കാതെ അവശേഷിച്ചവരുടെ മക്കളായിരുന്നു ഇവര്‍.
1 രാജാക്കന്‍മാര്‍ 9:21
ഇസ്രായേല്‍ക്കാരില്‍ ഉള്‍പ്പെടാത്ത അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരില്‍ അവശേഷിച്ച സകലരെയും സോളമന്‍ അടിമവേലയ്ക്കു നിയോഗിച്ചു;
1 രാജാക്കന്‍മാര്‍ 9:20