അസത്യത്തെ ഞാന്‍ വെറുക്കുന്നു, അതിനോട് എനിക്ക് അറപ്പാണ്; എന്നാല്‍, അങ്ങയുടെ
നിയമത്തെ ഞാന്‍ സ്നേഹിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119:163
അങ്ങയുടെ നീതിയുക്തമായ
കല്‍പനകളെപ്രതി ദിവസം ഏഴുപ്രാവശ്യം ഞാന്‍ അങ്ങയെ സ്തുതിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119:164
അങ്ങയുടെ നിയമത്തെ സ്നേഹിക്കുന്നവര്‍ക്ക് ശാന്തിലഭിക്കും; അവര്‍ക്ക് ഒരു പ്രതിബന്ധവും ഉണ്ടാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 119:165
ഞാന്‍ അങ്ങയുടെ കല്‍പനകള്‍പാലിക്കുന്നു; ഞാന്‍ അവയെ അത്യധികം സ്നേഹിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119:167
കര്‍ത്താവേ, ഞാന്‍ അങ്ങയുടെ രക്ഷയില്‍ പ്രത്യാശവയ്ക്കുന്നു; അങ്ങയുടെ
പ്രമാണങ്ങള്‍ അനുസരിച്ചു ഞാന്‍ പ്രവര്‍ത്തിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119:166