ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ വെറുക്കുന്നവരുടെ കരങ്ങളില്‍, നീ മനം മടുത്ത് ഉപേക്ഷിച്ചവരുടെ കരങ്ങളില്‍, നിന്നെ ഞാന്‍ ഏല്‍പിക്കും.
എസെക്കിയേല്‍ 23:28
അവര്‍ നിന്നോട് വെറുപ്പോടെ പ്രവര്‍ത്തിക്കും; നിന്‍റെ അധ്വാനഫലം അവര്‍ കൊള്ളയടിക്കും. നഗ്നയും അനാവൃതയുമായി നിന്നെ അവര്‍ ഉപേക്ഷിക്കും. അങ്ങനെ നിന്‍റെ വൃഭിചാരവൃത്തിയുടെ നഗ്നതയും നിന്‍റെ ഭോഗാസക്തിയും വേശ്യാവൃത്തിയും അനാവൃതമാകും.
എസെക്കിയേല്‍ 23:29
നീ ജനതകളോടൊത്തു വ്യഭിചാരം ചെയ്യുകയും അവരുടെ വിഗ്രഹങ്ങളാല്‍ മലിനയാക്കപ്പെടുകയും ചെയ്തതുകൊണ്ടാണ് ഞാനിവയെല്ലാം നിന്നോട് പ്രവര്‍ത്തിക്കുന്നത്.
എസെക്കിയേല്‍ 23:30