പിന്നെ, അവര്‍ പരസ്പരം പറഞ്ഞു: നമ്മള്‍ ചെയ്യുന്നതു ശരിയല്ല. ഇന്നു സദ്വാര്‍ത്തയുടെ ദിവസമാണ്. നാം പ്രഭാതംവരെ മിണ്ടാതിരുന്നാല്‍ ശിക്ഷയനുഭവിക്കേണ്ടിവരും. അതിനാല്‍, രാജകൊട്ടാരത്തില്‍ വിവരമറിയിക്കാം.
2 രാജാക്കന്‍മാര്‍ 7:9
കുഷ്ഠരോഗികള്‍ പാളയത്തില്‍കടന്ന് ഭക്ഷിച്ചു പാനംചെയ്തിട്ട് അവിടെയുണ്ടായിരുന്ന വെള്ളിയും സ്വര്‍ണവും വസ്ത്രങ്ങളും എടുത്ത് ഒളിച്ചുവച്ചു. മറ്റൊരു കൂടാരത്തില്‍ കടന്ന് അവിടെയുണ്ടായിരുന്ന സാധനങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവച്ചു.
2 രാജാക്കന്‍മാര്‍ 7:8
അങ്ങനെ, അവര്‍ ആ സന്ധ്യയ്ക്ക് പാളയവും കുതിരകളും കഴുതകളും ഉപേക്ഷിച്ച് ജീവനുംകൊണ്ടു പലായനം ചെയ്തു.
2 രാജാക്കന്‍മാര്‍ 7:7
കാരണം, രഥങ്ങളും കുതിരകളുമടങ്ങിയ ഒരു വലിയ സൈന്യത്തിന്‍റെ ശബ്ദം കര്‍ത്താവ് സിറിയന്‍ സൈന്യത്തെ കേള്‍പ്പിച്ചു. അവര്‍ പരസ്പരം പറഞ്ഞു: ഇതാ ഇസ്രായേല്‍രാജാവ് നമ്മെ ആക്രമിക്കുന്നതിനു ഹിത്യരുടെയും ഈജിപ്തുകാരുടെയും രാജാക്കന്‍മാരെ...
2 രാജാക്കന്‍മാര്‍ 7:6
അങ്ങനെ ആ സന്ധ്യയ്ക്ക് അവര്‍ സിറിയാക്കാരുടെ പാളയത്തിലേക്കു പോയി. പാളയത്തിന്‍റെ അരികിലെത്തിയപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല.
2 രാജാക്കന്‍മാര്‍ 7:5