ശിക്ഷിക്കപ്പെട്ടവരെന്ന് മനുഷ്യദൃഷ്ടിയില്‍ തോന്നിയാലും അനശ്വരമായ പ്രത്യാശയുള്ളവരാണവര്‍.
ജ്ഞാനം 3:4
ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്നു കാണുകയും ചെയ്തു. അല്‍പകാലശിക്ഷ ണത്തിനുശേഷം അവര്‍ക്കു വലിയ നന്‍മ കൈവരും.
ജ്ഞാനം 3:5
അവര്‍ ജനതകളെ ഭരിക്കും; രാജ്യങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കും. കര്‍ത്താവ് അവരെ എന്നേക്കും ഭരിക്കും.
ജ്ഞാനം 3:8
ഉലയില്‍ സ്വര്‍ണമെന്നപോലെ അവിടുന്ന് അവരെ ശോധനചെയ്ത് ദഹന ബലിയായി സ്വീകരിച്ചു.
ജ്ഞാനം 3:6
അവിടുത്തെ സന്ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കും, വയ്ക്കോലില്‍ തീപ്പൊരിയെന്നപോലെ അവര്‍ കത്തിപ്പടരും.
ജ്ഞാനം 3:7