ദമെത്രിയൂസ് ജോനാഥാനു നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ച് അലക്സാണ്ടര്‍രാജാവ് കേട്ടു. ജോനാഥാനും സഹോദരന്‍മാരും കൂടി നടത്തിയയുദ്ധങ്ങളെയും ചെയ്ത ധീരകൃത്യങ്ങളെയും സഹിച്ച കഷ്ടപ്പാടുകളെയും കുറിച്ച് അവന്‍ ജനങ്ങളില്‍ നിന്ന് അറിഞ്ഞു.
1 മക്കബായര്‍ 10:15
ബത്സൂറില്‍മാത്രം കുറെപ്പേര്‍ തങ്ങി. നിയമവും പ്രമാണങ്ങളും പരിത്യജിച്ചവരായിരുന്നു അവര്‍. അവിടം അവര്‍ക്ക് അഭയസങ്കേതമായിത്തീര്‍ന്നു.
1 മക്കബായര്‍ 10:14
ഓരോരുത്തരും താന്താങ്ങളുടെ നാട്ടിലേക്കു മടങ്ങി.
1 മക്കബായര്‍ 10:13