Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
കര്‍ത്താവ് ആര്‍ദ്രഹൃദയനുംകാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹനിധിയും ആണ്.
സങ്കീര്‍ത്തനങ്ങള്‍ 103:8
അവിടുന്നു തന്‍റെ വഴികള്‍ മോശയ്ക്കും പ്രവൃത്തികള്‍ ഇസ്രായേല്‍ജനത്തിനുംവെളിപ്പെടുത്തി.
സങ്കീര്‍ത്തനങ്ങള്‍ 103:7
കര്‍ത്താവു പീഡിതരായ എല്ലാവര്‍ക്കും നീതിയുംന്യായവും പാലിച്ചുകൊടുക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 103:6

പഴയ നിയമം

   

1 ദിനവൃത്താന്തം

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29     
   

1 ദിനവൃത്താന്തം4

യൂദായുടെ മറ്റു സന്തതികള്‍

1 യൂദായുടെ മറ്റു പുത്രന്‍മാര്‍: പേരെസ്, ഹെസ്രോന്‍, കര്‍മി, ഹൂര്‍, ഷോബാല്‍.2 ഷോബാലിന്‍റെ പുത്രന്‍ റയായയാഹാത്തിന്‍റെ പിതാവാണ്.യാഹാത്തിന്‍റെ പുത്രന്‍മാര്‍: അഹുമായ്, ലാഹാദ്. ഇവരാണ് സൊറാത്യകുടുംബങ്ങള്‍.3 ഏഥാമിന്‍റെ പുത്രന്‍മാര്‍:യസ്രേല്‍, ഇഷ്മ, ഇദ്ബാഷ്; ഹസ്സെലെല്‍പ്പോനി ഇവരുടെ സഹോദരി.4 ഗദോറിന്‍റെ പിതാവ് പെനുവേല്‍. ഹൂഷായുടെ പിതാവ് ഏസെര്‍. ബേത്ലെഹെമിന്‍റെ പിതാവായ എഫ്രാത്തായുടെ ആദ്യജാതന്‍ ഹൂറിന്‍റെ പുത്രന്‍മാരാണ് ഇവര്‍.5 തെക്കോവായുടെ പിതാവായ അഷൂറിനു ഹേലാ, നാരാ എന്നു രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു.6 നാരായില്‍ അവന് അഹൂസാം, ഹേഫെര്‍,തെമേനി, ഹാഹഷ്താരി എന്നിവര്‍ ജനിച്ചു.7 ഹേലായില്‍സേരത്, ഇസ്ഹാര്‍, എത്നാന്‍ എന്നിവരും ജനിച്ചു.8 ആന്നൂബ്, സൊബേബാ എന്നിവരും ഹാരൂമിന്‍റെ മകനായ അഹര്‍ഹേലിന്‍റെ കുടുംബങ്ങളും കോസിന്‍റെ സന്തതികളാണ്.9 യാബസ് അവന്‍റെ സഹോദരന്‍മാരെക്കാള്‍ ബഹുമാന്യനായിരുന്നു. ഞാന്‍ അവനെ വേദനയോടെ പ്രസവിച്ചു എന്നുപറഞ്ഞ് അവന്‍റെ അമ്മ അവനെയാബസ് എന്നുവിളിച്ചു.10 അവന്‍ ഇസ്രായേലിന്‍റെ ദൈവത്തോടു പ്രാര്‍ഥിച്ചു: ദൈവമേ, അങ്ങ് എന്നെ അനുഗ്രഹിച്ച് എന്‍റെ അതിരുകള്‍ വിസ്തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളില്‍ എന്നെ കാത്തുകൊള്ളുകയുംചെയ്യണമേ! അവന്‍റെ പ്രാര്‍ഥന ദൈവം കേട്ടു.11 ഷൂഹായുടെ സഹോദരനായ കെലൂബ് മെഹീരിന്‍റെ പിതാവും, മെഹീര്‍, എഷ്തോന്‍റെ പിതാവുമാണ്.12 എഷ്തോന്‍റെ പുത്രന്‍മാര്‍: ബത്രാഫാ, പാസേയാഹ്, ഈര്‍നഹാഷിന്‍റെ പിതാവായ തെഹിന്നാ. ഇവര്‍ റേഖാനിവാസികളാണ്.13 കെനസിന്‍റെ പുത്രന്‍മാര്‍: ഒത്ത്നിയേല്‍, സെരായാ, ഒത്ത്നിയേലിന്‍റെ പുത്രന്‍മാര്‍: ഹഥ്ത്, മെയോനോഥായ്.14 മെയോനോഥായ് ഓഫ്രായുടെ പിതാവ്; യോവാബിന്‍റെ പിതാവാണ് സെരായ. കരകൗശലവേലക്കാരാകയാല്‍, ഗഹര്‍ഷിം എന്ന് അറിയപ്പെട്ടിരുന്നവരുടെ പിതാവാണ് യോവാബ്.15 യഫുന്നയുടെ മകനായ കാലെബിന് ഈരു, ഏലാ, നാം എന്നിവരും ഏലായ്ക്ക് കെനസും ജനിച്ചു.16 യഹല്ലലേലിന്‍റെ പുത്രന്‍മാര്‍: സിഫ്, സീഫാ, തിറിയാ, അസറേല്‍.17 എസ്രായുടെ പുത്രന്‍മാര്‍:യഥെര്‍, മേരെദ്, ഏഫര്‍,യാലോണ്‍. മേരെദ് ഫറവോയുടെ മകളായ ബിഥിയായെ വിവാഹം ചെയ്തു. അവളില്‍ മിരിയാം, ഷമ്മായി, എഷ്തെമോവായുടെ പിതാവായ ഇഷ്ബാ എന്നിവര്‍ ജനിച്ചു.18 യൂദാഗോത്രജയായ ഒരു ഭാര്യയും മേരെദിനുണ്ടായിരുന്നു. ഇവള്‍ ഗദോറിന്‍റെ പിതാവായ യേരദ്, സോക്കോയുടെ പിതാവായ ഹെബര്‍, സനോഹയുടെ പിതാവായയകൂഥിയേല്‍ എന്നിവരുടെ മാതാവാണ്.19 നഹമിന്‍റെ സഹോദരിയെ ഹോദിയാ വിവാഹം ചെയ്തു. ഗര്‍മ്യനായ കെയിലായുടെ പിതാക്കന്‍മാരും മാഖാത്യനായ എഷ്തെമോവായും ഇവളുടെ പുത്രന്‍മാരാണ്.20 ഷിമോന്‍റെ പുത്രന്‍മാര്‍: അമ്നോന്‍, റിന്നാ, ബന്‍ഹാനാന്‍, തീലോന്‍. ഈഷിയുടെ പുത്രന്‍മാര്‍: സോഹെത്, ബന്‍സോഹെത്.21 യൂദായുടെ മകന്‍ ഷേലായുടെ സന്തതികള്‍: ലേഖായുടെ പിതാവായ ഏര്‍, മരേഷായുടെ പിതാവായ ലാദാ, ബേത് അഷ്ബേയായിലെ നെയ്ത്തുപണിക്കാരുടെ കുടുംബങ്ങള്‍,22 യോക്കീം, കോസേബാ നിവാസികള്‍, യോവാഷ്, മൊവാബ് ഭരിക്കുകയും പിന്നീട് ലെഹമിലേക്കു തിരിച്ചു പോകുകയും ചെയ്ത സാറാഫ്. ഈ രേഖകള്‍ പുരാതനമാണ്.23 ഇവര്‍ നെതായിം, ഗദറാ എന്നീദേശങ്ങളില്‍ വസിച്ചിരുന്ന കുശവന്‍മാരാണ്. അവര്‍ രാജാവിനു വേണ്ടി ജോലിചെയ്ത് അവിടെ പാര്‍ത്തു.

ശിമയോന്‍റെ സന്തതികള്‍

24 ശിമയോന്‍റെ പുത്രന്‍മാര്‍: നെമുവേല്‍,യാമിന്‍,യാരീബ്, സേരഹ്, സാവൂള്‍.25 സാവൂളിന്‍റെ പുത്രന്‍ ഷല്ലൂം, അവന്‍റെ പുത്രന്‍മിബ്സാം, അവന്‍റെ പുത്രന്‍മിഷ്മാ, മിഷ്മായുടെ പുത്രന്‍ ഹമുവേല്‍,26 അവന്‍റെ പുത്രന്‍ സക്കൂര്‍, അവന്‍റെ പുത്രന്‍ ഷിമെയി.27 ഷിമെയിക്ക് പതിനാറു പുത്രന്‍മാരും ആറു പുത്രികളും ഉണ്ടായിരുന്നു. എന്നാല്‍, അവന്‍റെ സഹോദരന്‍മാര്‍ക്ക് അധികം മക്കള്‍ ഇല്ലായിരുന്നു. യൂദാഗോത്രജരെപ്പോലെ അവര്‍ വര്‍ധിച്ചു പെരുകിയതുമില്ല.28 അവര്‍ ബേര്‍ഷെബാ, മൊലാദാ, ഹസാര്‍ഷുവാല്‍,29 ബില്‍ഹാ, ഏസം, തോലാദ്,30 ബഥുവേല്‍, ഹോര്‍മ, സിക്ലാഹ്,31 ബേത്മര്‍ക്കാബോത്, ഹസര്‍സൂസിം, ബേത്ബിരി, ഷാറായിം എന്നിവിടങ്ങളില്‍ വസിച്ചു. ഇവ ദാവീദിന്‍റെ ഭരണകാലംവരെ അവരുടെ പട്ടണങ്ങളായിരുന്നു.32 ഏഥാം, അയിന്‍, റിമ്മോന്‍, തോഖെന്‍, ആഷാന്‍ എന്നീ അഞ്ചു പട്ടണങ്ങളും,33 ബാല്‍വരെ അവയോടുചേര്‍ന്ന ഗ്രാമങ്ങളും അവരുടേതായിരുന്നു. അവരുടെ വാസസ്ഥലങ്ങളെക്കുറിച്ചും വംശാവലിയെക്കുറിച്ചും അവര്‍ സൂക്ഷിച്ചിരുന്ന രേഖകളാണിവ.34 മെഷോബാബ്,യംലേക്, അമസിയായുടെ മകന്‍ യോഷാ,35 ജോയേല്‍, അസിയേലിന്‍റെ പുത്രനായ സെറായായുടെ പുത്രന്‍ യോഷീബിയായുടെ പുത്രന്‍ യേഹു,36 എലിയോവേനായ്, യാക്കോബാ,യഷോഹിയാ, അസായാ, അദിയേല്‍,യസിമിയേല്‍, ബനായ,37 അല്ലോന്‍റെ പുത്രനായ ഷിഫിയുടെ പുത്രന്‍ സീസാ. അല്ലോന്‍യദായായുടെയുംയദായ ഷിമ്രിയുടെയും ഷിമ്രി ഷെമായയുടെയും പുത്രനാണ്.38 ഇവര്‍ തങ്ങളുടെ കുലങ്ങള്‍ക്കു നേതാക്കന്‍മാരായിരുന്നു. അവരുടെ പിതൃഭവനങ്ങള്‍ വര്‍ധിച്ചു പെരുകി.39 ആട്ടിന്‍പറ്റങ്ങള്‍ക്ക് മേച്ചില്‍സ്ഥലങ്ങള്‍ അന്വേഷിച്ച് അവര്‍ താഴ്വരയുടെ കിഴക്ക് ഗേദോറിന്‍റെ കവാടംവരെ എത്തി.40 അവിടെ അവര്‍ സമൃദ്ധമായ മേച്ചില്‍സ്ഥലങ്ങള്‍ കണ്ടെണ്ടത്തി. ദേശം വിസ്തൃതവും സ്വസ്ഥവും സമാധാനപൂര്‍ണവും ആയിരുന്നു. അവിടത്തെ പൂര്‍വനിവാസികള്‍ ഹാംവംശജരായിരുന്നു.41 മേല്‍പറഞ്ഞവര്‍ യൂദാരാജാവായ ഹെസെക്കിയായുടെ കാലത്ത് ഗേദോറിനെ ആക്രമിച്ച് അവിടെ വസിച്ചിരുന്ന മെയൂന്യരെയും അവരുടെ കൂടാരങ്ങളെയും നിശ്ശേഷം നശിപ്പിച്ചു. കന്നുകാലികള്‍ക്കു മേച്ചില്‍ സ്ഥലങ്ങള്‍ കണ്ടെണ്ടത്തിയതിനാല്‍, അവര്‍ അവിടെ വാസമുറപ്പിച്ചു.42 ഇഷിയുടെ പുത്രന്‍മാരായ പെലാത്തിയാ, നെയാറിയാ, റഫായാ, ഉസിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ശിമയോന്‍ഗോത്രത്തില്‍പെട്ട അഞ്ചുപേര്‍ സെയിര്‍മലമ്പ്രദേശത്തേക്കു ചെന്നു.43 അവിടെ അവശേഷിച്ചിരുന്ന അമലേക്യരെ സംഹരിച്ച്, അവര്‍ അവിടെ താമസിച്ചു. ഇന്നും അവര്‍ അവിടെ പാര്‍ക്കുന്നു.