ഇസ്രായേലിനെപ്പററിയാകട്ടെ, അവന്‍ പറയുന്നത് ഇങ്ങനെയാണ്: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരെ ദിവസം മുഴുവനും ഞാന്‍ എന്‍റെ കരങ്ങള്‍ നീട്ടി.
റോമാ 10:21
ഏശയ്യായും ധൈര്യപൂര്‍വം പറയുന്നു: എന്നെ തേടാത്തവര്‍ എന്നെ കണ്ടെത്തി; എന്നെപ്പറ്റി അന്വേഷിക്കാത്ത വര്‍ക്ക് ഞാന്‍ എന്നെ വെളിപ്പെടുത്തി.
റോമാ 10:20
ഞാന്‍ വീണ്ടുംചോദിക്കുന്നു, ഇസ്രായേല്‍ ഇതു ഗ്രഹിച്ചില്ലയോ? മുമ്പേതന്നെ മോശ ഇങ്ങനെ പറയുന്നു: ഒരു ജനതയല്ലാത്തവരോടു നിങ്ങളില്‍ ഞാന്‍ അസൂയ ജനിപ്പിക്കും. ബുദ്ധിയില്ലാത്ത ഒരു ജനത്തെക്കൊണ്ടു നിങ്ങളെ ഞാന്‍ പ്രകോപിപ്പിക്കും.
റോമാ 10:19
എന്നാല്‍, അവര്‍കേട്ടിട്ടില്ലേ എന്നു ഞാന്‍ ചോദിക്കുന്നു. തീര്‍ച്ചയായും ഉണ്ട്. എന്തെന്നാല്‍, അവരുടെ ശബ്ദം ഭൂമി മുഴുവനിലും വ്യാപിച്ചിരിക്കുന്നു; അവരുടെ വചനങ്ങള്‍ ലോകത്തിന്‍റെ സീമകള്‍വരെയും.
റോമാ 10:18
ആ കയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്.
റോമാ 10:17