ജോഷ്വ യഫുന്നയുടെ മകനായ കാലെബിനെ അനുഗ്രഹിച്ച് അവന് ഹെബ്രോണ്‍ അവകാശമായിക്കൊടുത്തു.
ജോഷ്വ 14:13
അങ്ങനെ ഇന്നുവരെ ഹെബ്രോണ്‍ കെനീസ്യനായ യഫുന്നയുടെ മകന്‍ കാലെബിന്‍റെ അവകാശമാണ്. എന്തെന്നാല്‍, അവന്‍ ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിനെ പരിപൂര്‍ണമായി പിന്‍ചെന്നു.
ജോഷ്വ 14:14
മോശ എന്നെ അയച്ചപ്പോള്‍ ഉണ്ടായിരുന്ന അതേ ശക്തി ഇന്നും എനിക്കുണ്ട്. യുദ്ധം ചെയ്യാനും മറ്റെന്തിനും അന്നത്തെ ശക്തി ഇന്നും എനിക്കുണ്ട്.
ജോഷ്വ 14:11
ആകയാല്‍, കര്‍ത്താവ് അന്നു പറഞ്ഞഈ മലമ്പ്രദേശം എനിക്കു തന്നാലും. പ്രബലങ്ങളായ വലിയ പട്ടണങ്ങളോടു കൂടിയതും അനാക്കിമുകള്‍ വസിക്കുന്നതുമാണ് ഈ സ്ഥലം എന്നു നീ കേട്ടിട്ടുണ്ടല്ലോ. കര്‍ത്താവ് എന്നോടുകൂടെയുണ്ടെങ്കില്‍ അവിടുന്ന് എന്നോടു...
ജോഷ്വ 14:12
ഇസ്രായേല്‍ക്കാര്‍ മരുഭൂമിയില്‍ സഞ്ചരിച്ചകാലത്ത് കര്‍ത്താവ് മോശയോട് ഇക്കാര്യം സംസാരിച്ചതു മുതല്‍ നാല്‍പത്തഞ്ചു സംവത്സരങ്ങള്‍ അവിടുന്ന് എന്നെ ജീവിക്കാന്‍ അനുവദിച്ചു. ഇപ്പോള്‍ എനിക്ക് എണ്‍പത്തിയഞ്ചു വയസ്സായി.
ജോഷ്വ 14:10