വിവേകമുള്ള മകന്‍ പിതാവിന്‍റെ ഉപദേശം കേള്‍ക്കുന്നു;
പരിഹാസകന്‍ ശാസനം അവഗണിക്കുന്നു.
സുഭാഷിതങ്ങള്‍ 13:1
അലസന് തന്‍റെ ഇരയെ പിടികിട്ടുകയില്ല;
സ്ഥിരോത്സാഹിക്ക് അമൂല്യമായസമ്പത്തു ലഭിക്കും.
സുഭാഷിതങ്ങള്‍ 12:27
നീതിയുടെ പാതയിലാണ് ജീവന്‍;
അനീതിയുടെ മാര്‍ഗം
മരണത്തിലേക്കു നയിക്കുന്നു.
സുഭാഷിതങ്ങള്‍ 12:28
ഉത്തമനായ മനുഷ്യന്‍ തന്‍റെ വാക്കുകളുടെ സത്ഫലം അനുഭവിക്കുന്നു;വഞ്ചകന്‍മാര്‍ അക്രമമാണ് അഭിലഷിക്കുന്നത്.
സുഭാഷിതങ്ങള്‍ 13:2
വാക്കുകളില്‍ നിയന്ത്രണം പാലിക്കുന്നവന്‍ തന്‍റെ ജീവന്‍ സുരക്ഷിതമാക്കുന്നു;
അധരങ്ങളെ നിയന്ത്രിക്കാത്തവന്‍ നാശമടയുന്നു.
സുഭാഷിതങ്ങള്‍ 13:3