കര്‍ത്താവ് എന്നോടു കല്‍പിച്ച പ്രകാരം നമ്മള്‍ തിരിച്ച് ചെങ്കടലിലേക്കുള്ള വഴിയിലൂടെ മരുഭൂമിയിലേക്കുയാത്ര ചെയ്തു. അനേകം ദിവസം നമ്മള്‍ സെയിര്‍മലയ്ക്കു ചുറ്റും നടന്നു.
നിയമാവര്‍ത്തനം 2:1
അതിനാലാണ് നിങ്ങള്‍ കാദെഷില്‍ അത്രയുംകാലം താമസിക്കേണ്ടിവന്നത്.
നിയമാവര്‍ത്തനം 1:46
നിങ്ങള്‍ തിരിച്ചുവന്ന് കര്‍ത്താവിന്‍റെ മുന്‍പില്‍ വിലപിച്ചു. എന്നാല്‍, കര്‍ത്താവു നിങ്ങളുടെ ശബ്ദം കേള്‍ക്കുകയോ നിങ്ങളെ ചെവിക്കൊള്ളുകയോ ചെയ്തില്ല.
നിയമാവര്‍ത്തനം 1:45