ചുഴിക്കുറ്റിയില്‍ കതകെന്നപോലെഅലസന്‍ കിടക്കയില്‍ കിടന്നു തിരിയുന്നു.
സുഭാഷിതങ്ങള്‍ 26:14
അലസന്‍ കൈ പാത്രത്തില്‍ആഴ്ത്തിവയ്ക്കുന്നു;
അതു വായിലേക്കടുപ്പിക്കുന്നതുപോലുംഅവനു ക്ലേശമാണ്.
സുഭാഷിതങ്ങള്‍ 26:15
അലസന്‍ പറയുന്നു: വഴിയില്‍ സിംഹമുണ്ട്; തെരുവില്‍ സിംഹമുണ്ട്.
സുഭാഷിതങ്ങള്‍ 26:13
ജ്ഞാനിയെന്നു ഭാവിക്കുന്നവനെക്കാള്‍ഭോഷനു കൂടുതല്‍ പ്രതീക്ഷയ്ക്കുവകയുണ്ട്.
സുഭാഷിതങ്ങള്‍ 26:12
ഭോഷത്തം ആവര്‍ത്തിക്കുന്നവന്‍ ഛര്‍ദിച്ചതു ഭക്ഷിക്കുന്ന നായയെപ്പോലെയാണ്.
സുഭാഷിതങ്ങള്‍ 26:11