അവിശ്വസ്തയായ മകളേ, നീ എത്രനാള്‍ അലഞ്ഞുതിരിയും; കര്‍ത്താവ് ഭൂമിയില്‍ ഒരു പുതിയ സൃഷ്ടി നടത്തിയിരിക്കുന്നു. സ്ത്രീ പുരുഷനെ പരിപാലിക്കുന്നു.
ജറെമിയാ 31:22
ഇസ്രായേലിന്‍റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: യൂദാദേശത്തും അതിലെ പട്ടണങ്ങളിലുമുള്ളവര്‍ക്ക് വീണ്ടും ഞാന്‍ ഐശ്വര്യം വരുത്തുമ്പോള്‍ നീതിയുടെ പാളയമേ, വിശുദ്ധ പര്‍വതമേ, കര്‍ത്താവ് നിന്നെ അനുഗ്രഹിക്കട്ടെ എന്ന്...
ജറെമിയാ 31:23
കൈച്ചൂണ്ടികളും വഴികാട്ടികളും സ്ഥാപിച്ച് നീ കടന്നുപോയ വഴി നന്നായി മനസ്സിലുറപ്പിക്കുക. ഇസ്രായേല്‍കന്യകേ, മടങ്ങിവരുക; നിന്‍റെ ഈ നഗരങ്ങളിലേക്ക് ഓടിയെത്തുക.
ജറെമിയാ 31:21