അവന്‍ രണ്ടായിരം വര്‍ഷം ജീവിച്ചാലും ഒരു ഭാഗ്യവും അനുഭവിക്കുന്നില്ലെങ്കില്‍ ഇരുവരും ഒരിടത്തല്ലേ ചെന്നടിയുന്നത്?
സഭാപ്രസംഗകന്‍ 6:6
അതു വെളിച്ചം കാണുകയോ എന്തെങ്കിലും അറിയുകയോ ചെയ്തിട്ടില്ല; എങ്കിലും അത് മുന്‍പറയപ്പെട്ടവനെപ്പോലെയല്ല, അതിന് സ്വസ്ഥതയുണ്ട്.
സഭാപ്രസംഗകന്‍ 6:5
കാരണം, അതു മിഥ്യയില്‍ ജനിച്ച് അന്ധകാരത്തിലേക്കു പോകുന്നു; അതിന്‍റെ നാമം അവിടെ തിരോഭവിക്കുന്നു.
സഭാപ്രസംഗകന്‍ 6:4
ഒരുവന്‍ നൂറു മക്കളോടുകൂടെ ദീര്‍ഘായുഷ്മാനായിരുന്നാലും അവനു ജീവിതസുഖങ്ങള്‍ ആസ്വദിക്കാനോ ഒടുക്കം സംസ്കാരംപോലും ലഭിക്കാനോ ഇടവരുന്നില്ലെങ്കില്‍ അതിനെക്കാള്‍ ഭേദം ചാപിള്ളയായി പിറക്കുകയായിരുന്നുവെന്ന് ഞാന്‍ പറയും.
സഭാപ്രസംഗകന്‍ 6:3
ഒരുവന്‍ ആഗ്രഹിക്കുന്നതില്‍ ഒന്നിനും കുറവു വരാത്തവിധം ദൈവം അവന് സമ്പത്തും ഐശ്വര്യവും കീര്‍ത്തിയും നല്‍കുന്നു, എങ്കിലും അവിടുന്ന് അവന് അവ അനുഭവിക്കാനുള്ള കഴിവു നല്‍കുന്നില്ല. അന്യന്‍ അവ അനുഭവിക്കുന്നു. ഇതു മിഥ്യയും തീവ്രവേദനയും ആണ്.
സഭാപ്രസംഗകന്‍ 6:2