അത്യുന്നതന്‍ നല്‍കിയതുപോലെഅവിടുത്തേക്ക് തിരികെക്കൊടുക്കുക;
കഴിവിനൊത്ത് ഉദാരമായി കൊടുക്കുക.
പ്രഭാഷകന്‍ 35:12
കര്‍ത്താവ് പ്രതിഫലം നല്‍കുന്നവനാണ്;
അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും.
പ്രഭാഷകന്‍ 35:13
കര്‍ത്താവിനു കൈക്കൂലി കൊടുക്കരുത്;
അവിടുന്ന് സ്വീകരിക്കുകയില്ല.
പ്രഭാഷകന്‍ 35:14
അനീതിപൂര്‍വമായ ബലിയില്‍ആശ്രയിക്കരുത്;
കര്‍ത്താവ് പക്ഷപാതമില്ലാത്തന്യായാധിപനാണ്.
പ്രഭാഷകന്‍ 35:15
അവിടുന്ന് ദരിദ്രനോടു പക്ഷപാതംകാണിക്കുന്നില്ല;
തിന്‍മയ്ക്കു വിധേയനായവന്‍റെ പ്രാര്‍ഥന അവിടുന്ന് കേള്‍ക്കും.
പ്രഭാഷകന്‍ 35:16