Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അത്യുന്നതന്‍റെ കല്‍പനകളനുസരിച്ചുവേണം ധനം നേടാന്‍; അതു സ്വര്‍ണത്തെക്കാള്‍ ലാഭകരമാണ്.
പ്രഭാഷകന്‍ 29:11
ദാനധര്‍മം ആയിരിക്കട്ടെ നിന്‍റെ നിക്ഷേപം; എല്ലാ തിന്‍മകളിലുംനിന്ന് അതു നിന്നെ രക്ഷിക്കും.
പ്രഭാഷകന്‍ 29:12
ശത്രുവിനെതിരേയുദ്ധംചെയ്യാന്‍ബലമേറിയ പരിചയെക്കാളും കനത്ത കുന്തത്തെക്കാളും അത് ഉപകരിക്കും
പ്രഭാഷകന്‍ 29:13
നല്ല മനുഷ്യന്‍ അയല്‍ക്കാരനുവേണ്ടിജാമ്യം നില്‍ക്കും; നാണംകെട്ടവനേ അവനെ വഞ്ചിക്കൂ.
പ്രഭാഷകന്‍ 29:14
ജാമ്യക്കാരന്‍റെ കാരുണ്യം വിസ്മരിക്കരുത്; അവന്‍ തന്‍റെ ജീവനാണ് നിനക്കു നല്‍കുന്നത്.
പ്രഭാഷകന്‍ 29:15
ദുഷ്ടന്‍ ജാമ്യക്കാരന്‍റെ ഐശ്വര്യം നശിപ്പിക്കുന്നു.
പ്രഭാഷകന്‍ 29:16
നന്ദിഹീനന്‍ തന്നെ രക്ഷിച്ചവനെകൈവെടിയുന്നു.
പ്രഭാഷകന്‍ 29:17
ജാമ്യം പലരുടെയും ഐശ്വര്യംനശിപ്പിച്ചിട്ടുണ്ട്; അത് അവരെ കടലിലെ തിരമാലപോലെ ഉലച്ചു; പ്രബലന്‍മാരെ നാടുകടത്തി; വിദേശങ്ങളില്‍ അലയാന്‍ ഇടയാക്കി.
പ്രഭാഷകന്‍ 29:18
സഹോദരനോ സ്നേഹിതനോ വേണ്ടിധനം നഷ്ടപ്പെടുത്താന്‍മടിക്കരുത്; കല്ലിനടിയിലിരുന്ന് അത് തുരുമ്പിച്ചുനഷ്ടപ്പെടാതിരിക്കട്ടെ.
പ്രഭാഷകന്‍ 29:10
ലഭ്യമല്ല..